ഇവയൊഴിച്ചുള്ളതെങ്കിലും റോഡുകളിലെ കയ്യേറ്റങ്ങള്‍ ആയി പരിഗണിക്കാമോ?
- വാണിഭക്കാര്‍ - പ്രധാനനഗരങ്ങളിലെ നടപ്പാതകളില്‍കണ്ണായ സ്ഥലങ്ങളില്‍ ഭൂരിഭാഗവും വഴിക്കച്ചവടക്കാര്‍ കയ്യേറുകയാണ്.
- ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നടപ്പാതയാണെന്ന വിചാരവും പലര്‍ക്കുമുണ്ട്.
- പ്രധാന സ്ഥലങ്ങളിലെയും നടപ്പാതകളില്‍ പരസ്യക്കാര്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് കാല്‍നടക്കാരുടെ സുരക്ഷിതത്വവും തകരാറിലാക്കുന്നു.
- കണ്ണായ സ്ഥലങ്ങളില്‍ ആര്‍ച്ചുകള്‍ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്ന വേറൊരു കൂട്ടം കയ്യേറ്റങ്ങള്‍ കാണാം.
- ചില സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ മുന്‍ഭാഗത്തുള്ള നടപ്പാത കയ്യേറി വില്‍പ്പന സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ച് വക്കുന്നതു കാണാം.
- നടപ്പാതകളിലും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സ്ഠോക്കു ചെയ്യുന്നത് ആരും വിലക്കുന്നതു കാണുന്നില്ല.
- റിപ്പയര്‍ ചെയ്യുന്നതിനു പല സ്ഥലങ്ങളിലും നടപ്പാതകള്‍ ഉപയൊഗപ്പെടുത്തുന്നുണ്ട്
നടപ്പാതകള്‍ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്ന ദുരവസ്ഥതന്നെ.
കേരളത്തിലെ വാഹനാപകടനിരക്കു ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍, കാല്‍നടക്കാരുടെ സൌകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയെങ്കിലും ഗൌരവത്തോടെ ഏറ്റെടുക്കണം.
നല്ല നടപ്പാതകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
നടപ്പാതകള്‍ കയ്യേറ്റങ്ങളില്‍നിന്നു സംരക്ഷിക്കുകയും നടക്കാന്‍ പാകത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നതിന് ഭരണകര്‍ത്താക്കള്‍ മുന്‍ഗണന നല്‍കണം.
നടപ്പാതകള്‍ കാല്‍നടക്കാരനു മാത്രം അവകാശപ്പെട്ട സ്ഥലമാണ്. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയര്‍ന്ന സ്ളാബുകളെയോ ഭയക്കാതെ കാല്‍നടക്കാരന് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാവണം നടപ്പാതകള്‍. നടപ്പാതകൾക്ക് പ്രതിബന്ധങ്ങളില്ലാതെ നടന്നു പോകുന്നതിനുള്ള മിനിമം സ്ഥലമെങ്കിലും ഉണ്ടാകുകയും വേണം.
ഭരണകര്‍ത്താക്കള്‍ ഈ കാര്യങ്ങള്‍ക്കു എന്നെങ്കിലും മുന്‍ഗണന നല്‍കുമോ?
No comments:
Post a Comment